എന്താ രാമേട്ടാ ഒരു ക്ഷീണം ...
രാത്രി ഉറക്കം കുറവാണൊ..?
ഒന്നും പറയണ്ട നാരായണാ..
നമ്മുടെ അയൽവക്കത്തൊരു ഗ്രൂപ്പില്ലെ എന്താ അതിന്‍റെ പേര് ...?
ഏത് ഗ്രൂപ്പ് .....
നമ്മുടെ ഒരുവട്ടംകൂടി യാ...?
ങാ... അതന്നെ അവരക്കൊണ്ട് ഒരു രക്ഷയില്ല ..
ഏത് സമയൂം ഒച്ചപ്പാടാ..
ഈനെടക്ക് രണ്ടീസം ലേശം സമാധാനുണ്ടായിന്
ഇപ്പം ആതീം തൊടങ്ങി.
അങ്ങിനെ വരാന്‍ വഴീല്ലല്ലൊ...
കുറുമാത്തൂര് സ്കൂളിലെ SSLC പിളളറല്ലെ..?
ങും... പിളളറ്.!
വയസ്സ് 40 കയിഞ്ഞു ഇപ്പോം പിളളറാന്നാ ബിചാരം..
ഒര് സന്ദീപും രാജീവനുണ്ട് ഏത് സമയോം കോയിയാ..
ങേ.. കോയിയാ..
അല്ല അതല്ല... ആ ടൈപ്പല്ല..
കോയിക്കറി 🐓ചിക്കൻ
അയിൻെറ ഒര് ബിചാരേ ഇല്ലു.
പിന്നൊര് വാര്യറ്ണ്ട് പൊറത്തെ വിശ്ശ്യം അറിയണങ്കില് ഓറന്നെ വെരണം.
പിന്നൊരുത്തന്ണ്ട് ഒരു വിനോദ്
വന്ന് കൊറേ ഒച്ചപ്പാടാക്കും പിന്ന കുറച്ച്നാളത്തേക്ക് കാണൂല്ല.
എല്ലരും ഒന്നിച്ചാ പറയേ വേണ്ട ...
തൃശ്ശൂരെ പൂരം തോററുപോകും..
ങാ...
അത്പറഞ്ഞപ്പാ ഓർത്തേ
തൃശ്ശൂര്ന്നൊരാള് ബരാന്ണ്ട്..
കന്മദം സിനിമേലെ മഞ്ജുബാര്യറെ പോലെ
രംഭ ...!
അതാ പേര് ...
ഓറ എല്ലാരിക്കും ബല്ല്യ കാര്യാ...
ഓറാന് കൊയപ്പെല്ലം പറഞ്ഞ് തീർപ്പാക്ക്വ..
പിന്ന കൊറേആളുണ്ട് ഗണേശൻ,സത്താറ്,രശ്മി,റീജ,അങ്ങിനെ പോകും ലിസ്ററ്...
ഇവരെല്ലം ഒന്നിച്ച് നിക്കുന്ന ഒരൊററ കാര്യേഉളളു..
അഡ്മിന കുററം പറയാൻ..
അഡ്മീന അതെന്ത് മീന..?
മീനല്ല നാരാണാ അഡ്മിൻ...
ഈ മൊയലാളീന്ന് പറയ്ന്ന പോലെ...
ഓ...
ഓറ കുററംപറയാനൊക്കൂല ഈ കാക്കകൂട്ടില് കല്ലെറിഞ്ഞ മാതിരി ഒച്ചപ്പാടിൻെറടക്ക് എന്തെങ്കിലും പറഞ്ഞാ ആരാ കേക്ക്വാ..?
ഒന്ന് മറന്നു
ഒരു രാഗേഷും വിനോദും വരാന്ണ്ട് അവാർഡ് പടം പോലെയാ ഡയലോഗ് കൊറവാ..
എന്നാലും ബെസ്ററ് പാർട്ടിയാ.
പിന്നൊര് ടീച്ചറില്ലതാ കൊറച്ച് സമാധാനം ..
എല്ലാരേം സമാധാനിപ്പിച്ച് നിർത്തിക്കോളും..
ഒരു കൊയപ്പേയുളളു ടീച്ചർക്ക് ഒറക്കം കൊറവാ..
എല്ലാരും ഗുഡ്നൈററ് പറഞ്ഞ് പോയീന്ന് കരുതി സമാധാനായിനിക്കുമ്പാ
ടീച്ചറെ വരവ്..
ഒര് ചോദ്യാ....!
ആണാണൊ
പെണ്ണാണൊ വലുത് ...?
പിന്നത്തെ കാര്യം പറയണൊ..
ഒറക്കം ഗോവിന്ദ ..
പോട്ടെ രാമേട്ടാ ...
ഇതെല്ലം ഒര് രസല്ലെ..?
അതന്ന്യാ നാരാണാ ഞാനൊന്നും പറയാതെ ....
കേട്ട് കേട്ട് എനക്കിപ്പം അവരെ ഒച്ചപ്പാട് കേക്കാണ്ട് ഒറക്കം വരൂല്ലാന്നായി..
കൊറേ ചെറുപ്പം വന്ന പോലെ...
ഒരുവട്ടംകൂടി ചെറുപ്പത്തിലേക്ക് കൊണ്ടുപോയത് അവരുതന്ന്യാ...
വരികയെൻ ബാല്ല്യമേ കലാലയ കാലമേ ഒരുവട്ടംകൂടിയെൻ ചാരത്തണയുക ...
എന്നവർ പറയുന്നത് കേൾക്കുമ്പോ ഞാനും കൊതിച്ചു പോകുന്നു
ഒരുവട്ടമെങ്കിലും ആ ബാല്ല്യം വന്നെങ്കിൽ..
ഒരുവട്ടംകൂടി ....
ഒരുവട്ടംകൂടി .......
Kollam nalla rachana
ReplyDeleteFind some useful informative blogs below for readers :
Health Kerala
Malabar Islam
Kerala Islam
Kerala Motors
Incredible Keralam
Home Nalukettu
Agriculture Kerala
Janangalum Sarkarum
injass publicrelation
Indian stockmarket
Earn money by net
incredible keralam