എൻെറ പരിഭവങ്ങൾ എന്നും നീ കാതോർക്കാത്ത , അറിയാൻ ശ്രമിക്കാത്ത , എന്റെ പരിഭവങ്ങൾ വീണ്ടും....... എന്നിലെ അക്ഷരങ്ങളെ ആദ്യമായ് പ്രശംസിച്ച്, അവസാനമായി നീ എന്നോട് പറഞ്ഞത് നിന്നെ ഞാൻ അറിയുന്നു എന്നല്ല, ഇനിയും എഴുതണം എന്നായിരുന്നു .....! എഴുതിടാം ഞാന്‍... പറയാന്‍ മറന്ന എന്‍റെ പരിഭവങ്ങള്‍

Thursday, August 27, 2015

വീട്ടുപേര്

പേരിനൊരു വീടുണ്ട്...
വീട്ടിനൊരു പേരും...!
വീട്ടുപേരും
വീടിൻെറ പേരും രണ്ട്..
രണ്ടിലുമുളളത്,
ഒന്ന് മാത്രം
വീട്...!
വേറെ വേറെ എഴുതിയവ
ഒന്നിച്ചെഴുതിയാലെ,
വിലാസമുളളു..
എനിക്കും..
എൻെറ വീടിനും...

Monday, August 24, 2015

ഒരുവട്ടംകൂടി വന്നെങ്കിൽ

എന്താ രാമേട്ടാ ഒരു ക്ഷീണം ...
രാത്രി ഉറക്കം കുറവാണൊ..?

ഒന്നും പറയണ്ട നാരായണാ..
നമ്മുടെ അയൽവക്കത്തൊരു ഗ്രൂപ്പില്ലെ എന്താ അതിന്‍റെ പേര് ...?
ഏത് ഗ്രൂപ്പ് .....
നമ്മുടെ ഒരുവട്ടംകൂടി യാ...?
ങാ... അതന്നെ അവരക്കൊണ്ട്  ഒരു രക്ഷയില്ല ..
ഏത് സമയൂം ഒച്ചപ്പാടാ..
ഈനെടക്ക് രണ്ടീസം ലേശം സമാധാനുണ്ടായിന്
ഇപ്പം ആതീം തൊടങ്ങി.

അങ്ങിനെ വരാന്‍ വഴീല്ലല്ലൊ...
കുറുമാത്തൂര് സ്കൂളിലെ SSLC പിളളറല്ലെ..?
ങും... പിളളറ്.!
വയസ്സ് 40 കയിഞ്ഞു ഇപ്പോം പിളളറാന്നാ ബിചാരം..
ഒര് സന്ദീപും രാജീവനുണ്ട് ഏത് സമയോം കോയിയാ..
ങേ.. കോയിയാ..
അല്ല അതല്ല... ആ ടൈപ്പല്ല..
കോയിക്കറി 🐓ചിക്കൻ
അയിൻെറ ഒര് ബിചാരേ ഇല്ലു.
പിന്നൊര് വാര്യറ്ണ്ട് പൊറത്തെ വിശ്ശ്യം അറിയണങ്കില് ഓറന്നെ വെരണം.

പിന്നൊരുത്തന്ണ്ട് ഒരു വിനോദ്
വന്ന് കൊറേ ഒച്ചപ്പാടാക്കും പിന്ന കുറച്ച്നാളത്തേക്ക് കാണൂല്ല.
എല്ലരും ഒന്നിച്ചാ പറയേ വേണ്ട ...
തൃശ്ശൂരെ പൂരം തോററുപോകും..

ങാ...
അത്പറഞ്ഞപ്പാ ഓർത്തേ
തൃശ്ശൂര്ന്നൊരാള് ബരാന്ണ്ട്..
കന്മദം സിനിമേലെ മഞ്ജുബാര്യറെ പോലെ
രംഭ ...!
അതാ പേര് ...
ഓറ എല്ലാരിക്കും ബല്ല്യ കാര്യാ...
ഓറാന് കൊയപ്പെല്ലം പറഞ്ഞ് തീർപ്പാക്ക്വ..
പിന്ന കൊറേആളുണ്ട് ഗണേശൻ,സത്താറ്,രശ്മി,റീജ,അങ്ങിനെ  പോകും ലിസ്ററ്...
ഇവരെല്ലം ഒന്നിച്ച് നിക്കുന്ന ഒരൊററ കാര്യേഉളളു..
അഡ്മിന കുററം പറയാൻ..
അഡ്മീന അതെന്ത് മീന..?
മീനല്ല നാരാണാ അഡ്മിൻ...
ഈ മൊയലാളീന്ന് പറയ്ന്ന പോലെ...
ഓ...
ഓറ കുററംപറയാനൊക്കൂല ഈ കാക്കകൂട്ടില് കല്ലെറിഞ്ഞ മാതിരി ഒച്ചപ്പാടിൻെറടക്ക് എന്തെങ്കിലും പറഞ്ഞാ ആരാ കേക്ക്വാ..?
ഒന്ന് മറന്നു
ഒരു രാഗേഷും വിനോദും വരാന്ണ്ട് അവാർഡ് പടം പോലെയാ ഡയലോഗ് കൊറവാ..
എന്നാലും ബെസ്ററ് പാർട്ടിയാ.

പിന്നൊര് ടീച്ചറില്ലതാ കൊറച്ച് സമാധാനം ..
എല്ലാരേം സമാധാനിപ്പിച്ച് നിർത്തിക്കോളും..
ഒരു കൊയപ്പേയുളളു ടീച്ചർക്ക്  ഒറക്കം കൊറവാ..
എല്ലാരും ഗുഡ്നൈററ് പറഞ്ഞ് പോയീന്ന് കരുതി  സമാധാനായിനിക്കുമ്പാ
ടീച്ചറെ വരവ്..
ഒര് ചോദ്യാ....!
ആണാണൊ
പെണ്ണാണൊ വലുത് ...?
പിന്നത്തെ കാര്യം പറയണൊ..
ഒറക്കം ഗോവിന്ദ ..
പോട്ടെ രാമേട്ടാ ...
ഇതെല്ലം ഒര് രസല്ലെ..?

അതന്ന്യാ നാരാണാ ഞാനൊന്നും പറയാതെ ....
കേട്ട് കേട്ട് എനക്കിപ്പം അവരെ ഒച്ചപ്പാട് കേക്കാണ്ട് ഒറക്കം വരൂല്ലാന്നായി..
കൊറേ ചെറുപ്പം വന്ന പോലെ...

ഒരുവട്ടംകൂടി  ചെറുപ്പത്തിലേക്ക് കൊണ്ടുപോയത് അവരുതന്ന്യാ...

വരികയെൻ ബാല്ല്യമേ കലാലയ കാലമേ ഒരുവട്ടംകൂടിയെൻ ചാരത്തണയുക ...
എന്നവർ പറയുന്നത് കേൾക്കുമ്പോ ഞാനും കൊതിച്ചു പോകുന്നു
ഒരുവട്ടമെങ്കിലും ആ ബാല്ല്യം വന്നെങ്കിൽ..
ഒരുവട്ടംകൂടി ....
ഒരുവട്ടംകൂടി .......

Friday, August 21, 2015

എത്ര പൈസ വാങ്ങും.....

അന്ന് ......
പൈസ വാങ്ങിയായിരുന്നു ഞാൻ കുട്ടികളെ സ്കൂളിൽ എത്തിച്ചത്..
പൈസ വാങ്ങി പഠിപ്പിക്കുന്ന പളളിക്കൂടത്തിൽ...

ഇന്ന്...
ഒരുപാടു വർഷങ്ങൾക്കു
ശേഷം .....
പൈസ വാങ്ങാതെ പഠിപ്പിക്കുന്ന സ്കൂളിലേക്കു മാറി...
പക്ഷെ ഞാനിപ്പൊഴും പൈസ വാങ്ങുന്നു..


ഇന്നലെ സുഹൃത്ത് നാരായണേട്ടനെ കാണിക്കാൻ നാട്ടിലെ പേരുകേട്ട
പൈസ വാങ്ങി ചികിത്സ നൽകുന്ന
ആതുരാലയത്തിൽ ചെന്നപ്പോൾ പരിശോധകരുടെ പട്ടികയിൽ പരിചയമുളള ഒരു പേര്
ആലിയ.......
ഓർമ്മകൾ ഒരുപാടു വർഷങ്ങൾക്കുപിറകിലെത്തിച്ച ആ പേര്
ആലിയ....
സൈഡ് സീററിന് വേണ്ടി വാശിപിടിക്കാറുളള ചുകന്ന മുടിയുളള പൂച്ചകണ്ണുളള ആ കൊച്ചു സുന്ദരി ഒരുനിമിഷം ഓർമ്മയിൽ ഓടിയെത്തി....
സുഹൃത്തിനെ ഡോക്ടറെ കാണിച്ച്
തിരകെ ഇറങ്ങിയപ്പോൾ ഒരുവിളി ഒരുനിമിഷത്തേക്കെന്നെ നിശ്ചലനാക്കി
ഡ്രൈവറങ്കിൾ...!!
അത് ആലിയ തന്നെയല്ലെ ...?
അതെ...
ഞാൻ ആലിയ തന്നെ ..
ഞാൻ നേരത്തെ അങ്കിളിനെ കണ്ടിരുന്നു ..
സുഖമാണൊ..?
ഡോക്ടർ ആലിയയ്ക്കു സുഖമാണോ..?
ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു ..
No... Dr;ആലിയ അബ്ദുൾറഹിമാൻ..
അവൾ തിരുത്തി ..
ക്ഷേമാന്ന്വേഷണങ്ങൾക്കിടയിലും ഞാനാലോചിക്കുകയായിരുന്നു..
പൈസയുളള വീട്ടിലെ കുട്ടി...
പൈസ കൊടുത്തു വാങ്ങിയതാണൊ ബിരുദം...?
ഹേയ് ..... അവൾ പഠിക്കാൻ മിടുക്കിയാണ്
പൈസ കൊടുത്ത് പഠിച്ചു നേടിയതു തന്നെ ...
ആലിയ യോട് യാത്ര പറഞ്ഞ് വണ്ടിയിലേക്ക് നടക്കുമ്പോൾ നാരായണേട്ടനോട് എത്ര പൈസ വാങ്ങുമെന്നായിരുന്നു എൻെറ ചിന്ത...