എൻെറ പരിഭവങ്ങൾ എന്നും നീ കാതോർക്കാത്ത , അറിയാൻ ശ്രമിക്കാത്ത , എന്റെ പരിഭവങ്ങൾ വീണ്ടും....... എന്നിലെ അക്ഷരങ്ങളെ ആദ്യമായ് പ്രശംസിച്ച്, അവസാനമായി നീ എന്നോട് പറഞ്ഞത് നിന്നെ ഞാൻ അറിയുന്നു എന്നല്ല, ഇനിയും എഴുതണം എന്നായിരുന്നു .....! എഴുതിടാം ഞാന്‍... പറയാന്‍ മറന്ന എന്‍റെ പരിഭവങ്ങള്‍

Friday, June 26, 2015

ഓർമകൾ

വിദ്യാലയ
സ്മരണകള്ക്ക്
ഇടവപ്പാതിയുടെ
തണുപ്പാണ്. ബാല്യ
കാലം.....
നിറം മങ്ങിത്തുടങ്ങിയ
സ്ലേററിലെ അക്ഷരങ്ങള്
പോലെ,
അന്നത്തെ ഓര്മ്മകള്....
ആ നനുത്ത
ഓർമ്മകളിലേയ്ക്ക്
ഊളിയിടുമ്പോൾ മനസ്സിൽ
തെളിഞ്ഞു വരുന്നത് ഓടു
മേഞ്ഞ മേൽക്കൂരയുള്ള,
നീണ്ടു കിടക്കുന്ന
ഇടനാഴിയോടു കൂടിയ, വൻ
നെല്ലിമരങ്ങളുടെ നിഴൽ
വീണ
മുറ്റമുള്ള ചവനപ്പുഴ LP സ്കൂള് ആണ്.
ഇപ്പോഴും ഇടയ്ക്ക് വെറുതേ
ഓർക്കാറുണ്ട്......
സ്കൂളിലെ ആദ്യ ദിനം....
ആർത്തലച്ചു പെയ്യുന്ന
പെരുമഴയുടെ
അകമ്പടിയോടെ..
അമ്മയുടെ കൈപിടിച്ച്
ആദ്യമായി സ്കൂളിന്റെ പടി
കടന്ന
ദിവസം,
ക്ലാസ്സിൽ മുൻനിരയിൽ
മൂന്നു ബഞ്ചും പിന്നെ ഇരു
വശത്തും ഓരോ ബഞ്ച്
വീതവുമായിരുന്നു
ഉണ്ടായിരുന്നത്. അതിൽ
ക്ലാസ്സിന്റെ വാതിലിനു
അടുത്ത് ഉള്ള സൈഡ് ബഞ്ചിൽ
ഒന്നാമതായി എന്നെ
ഇരുത്തി. കുറെ നേരം
എന്റെ അടുത്തൊക്കെ
ഇരുന്നിട്ട് അമ്മ
തിരിച്ചുപോയി.
ഞാൻ ഒഴിച്ച്
ബാക്കിയുള്ള കുട്ടികൾ
എല്ലാവരും നേരത്തെ
തന്നെ കൂട്ടുകാർ
ആയിരുന്നോ എന്നെനിക്കു
സംശയം
തോന്നി. കാരണം
മുന്നിലെ നിരയിൽ
ഉണ്ടായിരുന്ന ബഞ്ചിൽ ഉള്ള
കുട്ടികൾ മിക്കവാറും
എല്ലാവരും ഭയങ്കര കളിയും
വർത്തമാനം പറച്ചിലും.
മറ്റേ സൈഡിലെ
ബഞ്ചിൽ ഇരുന്നു ഒരു കുട്ടി
മാത്രം കരയുന്നു. ഒന്നാം
ക്ലാസ്സ് കഴിയുന്നത് വരെ
ഞാൻ അങ്ങനെ ഒരു മൂലയ്ക്ക്
വലിയ ബഹളമോ കൂടുകാരോ
ഒന്നുമില്ലാതെ കഴിച്ചു
കൂട്ടി.....
ഇന്ന് ഓർത്തെടുക്കാൻ
ശ്രമിയ്ക്കുമ്പോൾ ഒരുപാട്
നഷ്ടബോധത്തോടെ
മാത്രം ഓർമ്മയിൽ
തെളിയുന്ന ഒരു കാലമാണ്
അത്.
ഉത്തരവാദിത്വങ്ങളുടെയോ
പ്രതീക്ഷകളുടെയോ
അമിതഭാരമില്ലാതെ
കളിയും ചിരിയും പേരിനു
പഠിപ്പുമായി ബാല്യം
ആസ്വദിച്ച കാലം.
മഷിത്തണ്ടും പെൻസിൽ
തുണ്ടുകളും നൽകി
സൗഹൃദങ്ങൾ
സമ്പാദിച്ചിരുന്ന കാലം,
സുഹൃത്തിന്റെ കയ്യിൽ
വീഴുന്ന ചൂരൽ കണ്ട് അവന്റെ
വേദനയിൽ പങ്കു ചേർന്ന്
സ്വന്തം കണ്ണു
നിറച്ചിരുന്ന കാലം.
ക്ലാസ്സിലെ ജനലിന്റെ
മരയഴികൾ
തിരിയ്ക്കുന്നതിനനുസരിച്ച്
പുറത്ത് തിമർത്തു പെയ്യുന്ന മഴ
ശക്തി കൂടുകയും കുറയുകയും
ചെയ്യുന്നുണ്ട് എന്ന്
വിശ്വസിച്ചിരുന്ന കാലം.
പാഠപുസ്തകത്തിന്റെ
രഹസ്യത്താളുകളിൽ
മയില്പ്പീലി തുണ്ട്
സൂക്ഷിച്ച് അത് പെറ്റു
പെരുകാൻ പ്രാർത്ഥിച്ചു
നടന്ന സുവർണ്ണ കാലം.
ആ ഓർമ്മകൾ തികട്ടി
വരുമ്പോൾ അറിയാതെ
മനസ്സ് ആഗ്രഹിച്ചു പോകും.
ഒന്നു കൂടി ആ
പള്ളിക്കൂടത്തിന്റെ മുറ്റത്ത്
ഓടിക്കളിയ്ക്കാൻ
കഴിഞ്ഞിരുന്നെങ്കിൽ…
ഒരു വട്ടം കൂടി ഒന്നാം
ക്ലാസ്സിലെ ആ
മരബെഞ്ചിൽ
പോയിരിയ്ക്കാൻ
കഴിഞ്ഞിരുന്നെങ്കിൽ…
ബാല്യത്തിന്റെ
നിഷ്കളങ്കതകളുമായി ഒരു
വട്ടം കൂടി ജീവിയ്ക്കുവാൻ
കഴിഞ്ഞിരുന്നെങ്കിൽ…
എന്തിനും ഏതിനും…
കാലമേ, നീയൊന്ന്
തിരിഞ്ഞു
കറങ്ങിയിരുന്നെങ്കിൽ!
ഒരുവട്ടംകൂടി .....

2015 may

No comments:

Post a Comment

എൻെറ പരിഭവങ്ങള്‍ ....
ജീവിത അനുഭവങ്ങൾ ഊതികാച്ചിയെടുത്തവയൊന്നുമല്ല...
അനുഭവങ്ങളുടെ, നിഴലായ് തോന്നിയേക്കാം.....
പ്രതികരണങ്ങൾക്ക് നന്ദി ....