എൻെറ പരിഭവങ്ങൾ എന്നും നീ കാതോർക്കാത്ത , അറിയാൻ ശ്രമിക്കാത്ത , എന്റെ പരിഭവങ്ങൾ വീണ്ടും....... എന്നിലെ അക്ഷരങ്ങളെ ആദ്യമായ് പ്രശംസിച്ച്, അവസാനമായി നീ എന്നോട് പറഞ്ഞത് നിന്നെ ഞാൻ അറിയുന്നു എന്നല്ല, ഇനിയും എഴുതണം എന്നായിരുന്നു .....! എഴുതിടാം ഞാന്‍... പറയാന്‍ മറന്ന എന്‍റെ പരിഭവങ്ങള്‍

Friday, June 5, 2015

തീരാത്ത പരിഭവങ്ങള്‍


പുതിയ കൂട്ടുകാരെ
കിട്ടിയപ്പോള്,പഴയവരെയൊക്കെ മറന്നു
അല്ലെ .....?
അവളിങ്ങനെ ചോദിച്ചില്ലെങ്കിലെ
അതിശയം തോന്നൂ..
കുശുംമ്പി.....
സൗഹൃദം പഴയതൊ പുതിയതോ എന്നതിലല്ല,എത്ര
ആഴത്തിലാണ് എന്നതിലാണ് കാര്യം എന്ന്
പറയാന് തോന്നി പക്ഷെ പറഞ്ഞില്ല
അവളുടെ കുശുംമ്പ് കുടുകയെ ഉളളു....
പക്ഷെ ആ ചോദ്യം ഞാനും പലതവണ
ചോദിച്ചതല്ലെ എന്നോര്ത്തപ്പോള് ആ
കളളച്ചിരി മനസ്സില് തെളിഞ്ഞു വന്നു ,,
കളഭച്ചര്ത്തണിഞ്ഞ് നില്ക്കുന്ന
കണ്ണന്റെ മുഖത്തെ പാല്പുഞ്ചിരി....!!
ഞാനീ ചോദ്യം
ആവര്ത്തിച്ചപ്പോഴൊക്കെ ,മറുപടി ആ
ചിരിമാത്രമായിരുന്നു..
അതിലൊന്നും എന്റെ പരിഭവം മാറിയില്ല.
എനിക്കറിയാം ആ ചിരിയിലെന്താന്ന് എത്ര പരിഭവിച്ചാലും എന്നെ വിട്ടു
പോകാൻ നിങ്ങൾക്കാകില്ല
എന്നായിരുന്നില്ലേ ആ ചിരിയില്....?
അല്പം കുശുംമ്പ് തന്നെയാ... 
എല്ലാ ദിവസവും
കാണുകയും സംസാരിക്കുകയും
ചെയ്യുന്ന ഞങ്ങളെക്കാൾ ഇഷ്ടം
ഉത്സവത്തിനു മാത്രം
തിരക്കിയെത്തുന്നവരോടാണൊ...? 
ഹൊ....!
എന്താ ഒരു ഭാവം ഞങ്ങളെ ഒന്നു
ശ്രദ്ധിക്കുന്നതുപോലുമില്ല..
ക്ഷമിക്കുന്നതിനും അതിരില്ലേ...

പറഞ്ഞുവരുമ്പൊ എല്ലാം പറയണമല്ലൊ..
ആദ്യത്തെ ദിവസം ഞങ്ങളും ശ്രദ്ധിച്ചില്ല ജ്യേഷ്ഠൻ വരുന്നതിൻെറ ആഹ്ളാദവും കൗതുകവും ആയിരുന്നു.....
പിന്നീടങ്ങോട്ട് ഞങ്ങളെയും ശ്രദ്ധിക്കാതായി...
കാണുന്നുണ്ട് കണ്ണാ.. 
ഗോപികമാരോടുളള കിന്നാരം..
ഞങ്ങളൊക്കെ ഇവിടെത്തന്നെയുണ്ടെന്ന് മറന്നുവോ നീ..?
എല്ലവരും പരിഭവത്തിലാണ് 
നിൻെറ ശൃങ്കാരം ഇത്തിരി കൂടിപ്പോയി കെട്ടൊ..
അതെങ്ങിനെയാ 
രാവും പകലും ഒന്നിച്ച് കളിച്ച് നടന്ന് അവസാനം പാൽക്കൊതിമൂത്ത് ജ്യേഷ്ഠനെ പററിച്ച് കടന്ന ആളല്ലെ....
സ്വന്തം ജ്യേഷ്ഠനോടില്ലാത്ത സ്നേഹം ഞങ്ങളോടുണ്ടാകില്ലല്ലൊ...

ജ്യേഷ്ഠനും ഗോപികമാരും ഗോവിന്ദം വിളിച്ച് കൂടെ കളിച്ചവരും പോകും, ഞങ്ങളിവിടെത്തന്നെക്കാണും കളളശൃങ്കാരവുമായി അടുത്തുവരുമല്ലൊ അപ്പൊ കാണിച്ചുതരാം.....
കൂട്ടുകൂടില്ല ....
   നിങ്ങൾകരുതുന്നുണ്ടാകും ഇവരിതെന്നും പറയുന്നതല്ലെന്ന്...
ശരിയാണ് ഞങ്ങളിതെല്ലാവർഷവും പറയുന്നത് തന്നെയാ..
    ഉത്സവം കൊടിയിറങ്ങി ആരവങ്ങളെല്ലാമടങ്ങി വിഷമത്തോടെ തനിച്ചിരിക്കുന്ന കണ്ണനെ കാണുമ്പോൾ തീരാത്ത പരിഭവങ്ങളോന്നും ഇല്ല ....
ഞങ്ങൾക്കുവേണം ഈ കളള കണ്ണനെ, തൃഛംബരത്തെ ശ്രീകൃഷ്ണനെ .....
എന്നും ....
ഉണർന്നെഴുന്നേററാൽ കണികാണുവാൻ.....
ആ കളളച്ചിരിയും,കുസൃതിയും....
എല്ലാം ...എല്ലാം ...




ശുഭം
19/06/2015

No comments:

Post a Comment

എൻെറ പരിഭവങ്ങള്‍ ....
ജീവിത അനുഭവങ്ങൾ ഊതികാച്ചിയെടുത്തവയൊന്നുമല്ല...
അനുഭവങ്ങളുടെ, നിഴലായ് തോന്നിയേക്കാം.....
പ്രതികരണങ്ങൾക്ക് നന്ദി ....