എൻെറ പരിഭവങ്ങൾ എന്നും നീ കാതോർക്കാത്ത , അറിയാൻ ശ്രമിക്കാത്ത , എന്റെ പരിഭവങ്ങൾ വീണ്ടും....... എന്നിലെ അക്ഷരങ്ങളെ ആദ്യമായ് പ്രശംസിച്ച്, അവസാനമായി നീ എന്നോട് പറഞ്ഞത് നിന്നെ ഞാൻ അറിയുന്നു എന്നല്ല, ഇനിയും എഴുതണം എന്നായിരുന്നു .....! എഴുതിടാം ഞാന്‍... പറയാന്‍ മറന്ന എന്‍റെ പരിഭവങ്ങള്‍

Friday, July 3, 2015

സ്നേഹത്തിൻെറ മാററ്

ഞാന്‍  സ്നേഹിക്കുന്നില്ല
എന്നവൾ പറഞ്ഞില്ല..
ഭൂതകാലത്തിലെ വർണ്ണങ്ങൾ
തേടി പോയതാണ് (?)
പരിഭവം....

ഞാന്‍ സ്നേഹിക്കുന്നില്ല,
എന്നവൾ പറഞ്ഞില്ല..
അത്
പകുത്തതിലാണ് (?)

പരിഭവങ്ങള്‍ ...
ഒരിക്കലും ഞാന്‍
    പ്രതീക്ഷിച്ചിരുന്നില്ല,
സ്നേഹത്തിൻെറ മാററ്
ഉരച്ച് കാട്ടേണ്ടി വരുമെന്ന്...
പരിഭവങ്ങള്‍ തീരുകയില്ല...
അത് എന്നോട് കൂടി മാത്രം ....
ഒരുപക്ഷേ..
അന്നും അവൾ
     പരിഭവം പറയും..
എന്നെ
         തനിച്ചാക്കിയെന്ന്.

--------------------
03/07/2015

No comments:

Post a Comment

എൻെറ പരിഭവങ്ങള്‍ ....
ജീവിത അനുഭവങ്ങൾ ഊതികാച്ചിയെടുത്തവയൊന്നുമല്ല...
അനുഭവങ്ങളുടെ, നിഴലായ് തോന്നിയേക്കാം.....
പ്രതികരണങ്ങൾക്ക് നന്ദി ....