എൻെറ പരിഭവങ്ങൾ എന്നും നീ കാതോർക്കാത്ത , അറിയാൻ ശ്രമിക്കാത്ത , എന്റെ പരിഭവങ്ങൾ വീണ്ടും....... എന്നിലെ അക്ഷരങ്ങളെ ആദ്യമായ് പ്രശംസിച്ച്, അവസാനമായി നീ എന്നോട് പറഞ്ഞത് നിന്നെ ഞാൻ അറിയുന്നു എന്നല്ല, ഇനിയും എഴുതണം എന്നായിരുന്നു .....! എഴുതിടാം ഞാന്‍... പറയാന്‍ മറന്ന എന്‍റെ പരിഭവങ്ങള്‍

Saturday, July 18, 2015

മഴയെനിക്ക്....

മഴ ശരിക്കും മഴയായി പെയ്യുന്ന നേരം ....
കർക്കിടകം തുടങ്ങിയതേ ശക്തിയിലാണ്...
അടഞ്ഞ ഉറവകളെല്ലാം തുറന്നൊഴുകുകയാണ്
ഒപ്പം ഓർമ്മകളും...
കർക്കിടകമഴ അത്ര ഇഷ്ടമല്ല...
ആ ഭാവം ....
പരിഭവങ്ങള്‍ പറഞ്ഞു പെയ്യുന്ന ചാററൽമഴ ഒരുപാട് ഇഷ്മാണ്....
മഴയുടെ ഭാവങ്ങളെക്കുറിച്ച് പഠിക്കണമെന്നുണ്ട്...
ആസ്വാദനത്തിനടക്ക് അതു നടക്കുന്ന കാര്യം സംശയമാണ്...
ആശ്വാസമായ് പെയ്തിറങ്ങി...
ഓർമകൾ ഉണര്‍ത്തി ...
അനുഭൂതികൾ നൽകി
തോർന്ന് ..തോർന്ന് ...
മഴ......
തൊട്ടറിയുന്ന അനുഭൂതിയായ്...
എന്നില്‍ നിറയുന്നു .....

No comments:

Post a Comment

എൻെറ പരിഭവങ്ങള്‍ ....
ജീവിത അനുഭവങ്ങൾ ഊതികാച്ചിയെടുത്തവയൊന്നുമല്ല...
അനുഭവങ്ങളുടെ, നിഴലായ് തോന്നിയേക്കാം.....
പ്രതികരണങ്ങൾക്ക് നന്ദി ....