എൻെറ പരിഭവങ്ങൾ എന്നും നീ കാതോർക്കാത്ത , അറിയാൻ ശ്രമിക്കാത്ത , എന്റെ പരിഭവങ്ങൾ വീണ്ടും....... എന്നിലെ അക്ഷരങ്ങളെ ആദ്യമായ് പ്രശംസിച്ച്, അവസാനമായി നീ എന്നോട് പറഞ്ഞത് നിന്നെ ഞാൻ അറിയുന്നു എന്നല്ല, ഇനിയും എഴുതണം എന്നായിരുന്നു .....! എഴുതിടാം ഞാന്‍... പറയാന്‍ മറന്ന എന്‍റെ പരിഭവങ്ങള്‍

Tuesday, July 21, 2015

കൃഷ്ണപക്ഷത്തിലേക്ക്


   
  ഈ മാസത്തെ ബജററിൽ ഉൾപ്പെടുത്തിയ പുസ്തകമായിരുന്നു കൈതപ്രം തിരുമേനിയുടെ കൃ്ണപക്ഷം....
അദ്ധേഹത്തിൻെറ 46 കവിതകളുടെ സമാഹാരം..
കഴിഞ്ഞ തവണ പാബ്ളോ നെരൂദയുടെ ഒരു  നീണ്ടയാത്രയ്ക്കും,ഹെർമൻ ഹെക്സെ്സയുടെ Kingsor's last summerനും വഴി മാറി നിന്ന തിരുമേനിയുടെ കൃഷ്ണപക്ഷം തളിപ്പറമ്പിലെ മഹേശ്വരൻ മാഷിൻെറ പ്രത്യൂഷയിൽ നിന്ന് സ്വന്തമാക്കി.
ഇന്ന്
വായിച്ചുതുടങ്ങി
ആദ്യം വായനക്ക്  തിരഞ്ഞെടുത്തത് കൃഷ്ണപക്ഷം തന്നെ ..
  2006 ൽ അകാലത്തിൽ വിടപറഞ്ഞ സുഹൃത്ത്  സച്ചിൻ കൈതാരം,
ഫ്ളൂട്ടിസ്ററ്.
സച്ചിൻെറ മരണം നൽകിയ വേദനയാണ് ഈ കവിത എന്ന് തിരുമേനി പറയുന്നതിനോടൊപ്പം,
സച്ചിൻെറ ശവപ്പെട്ടിയിൽ അദ്ധേഹം കണ്ടത് ഓടക്കുഴലായിരുന്നു എന്നുകൂടി വായിക്കുമ്പോൾ അവരുടെ ആത്മബന്ധം മനസ്സിലാക്കാം...

വരികളിൽ സച്ചിന് തിരുമേനിയുടെ കുടുബവുമായുളള അടുപ്പം വായിച്ചടുക്കാം..
   
      സ്പീഡു കൂടട്ടെ
വാഹന ശരീരങ്ങൾ..            
ഇനിയും ചേർന്നു പുൽകട്ടെ,
പുതിയ കാലത്തിൻെറ
ത്രില്ലിൽ മരിക്കാനകത്തും
പുറത്തുമുണ്ടായിരങ്ങൾ
   എന്നു കലമ്പുമ്പോഴും


കണ്ണൻെറ ചുണ്ടത്തു
ചേർന്നൊരോടക്കുഴൽ
മൃതികൊണ്ടുപോകിലും
സച്ചിനിനിയും വരും എന്നാശ്വസിക്കുന്നു...

വായനക്ക് ക്ഷണിക്കുന്നു കൃഷ്ണപക്ഷത്തിലേക്ക്.......

No comments:

Post a Comment

എൻെറ പരിഭവങ്ങള്‍ ....
ജീവിത അനുഭവങ്ങൾ ഊതികാച്ചിയെടുത്തവയൊന്നുമല്ല...
അനുഭവങ്ങളുടെ, നിഴലായ് തോന്നിയേക്കാം.....
പ്രതികരണങ്ങൾക്ക് നന്ദി ....