എൻെറ പരിഭവങ്ങൾ എന്നും നീ കാതോർക്കാത്ത , അറിയാൻ ശ്രമിക്കാത്ത , എന്റെ പരിഭവങ്ങൾ വീണ്ടും....... എന്നിലെ അക്ഷരങ്ങളെ ആദ്യമായ് പ്രശംസിച്ച്, അവസാനമായി നീ എന്നോട് പറഞ്ഞത് നിന്നെ ഞാൻ അറിയുന്നു എന്നല്ല, ഇനിയും എഴുതണം എന്നായിരുന്നു .....! എഴുതിടാം ഞാന്‍... പറയാന്‍ മറന്ന എന്‍റെ പരിഭവങ്ങള്‍

Friday, July 24, 2015

ആത്മഹത്ത്യക്കിളി പറഞ്ഞത്

ആമസോൺ കാടുകളിൽ ഒരു കിളിയുണ്ട്* പോൽ..

ഇണതന്നെ വിട്ടുപോയാൽ അത് ഉയരത്തിലേക്ക് പറന്നുപൊങ്ങും
ഏററവും ഉയരത്തിൽ നിന്ന് ചിറകുകൾ കൂട്ടിപ്പിടിച്ച് താഴേക്ക് വീണ് മരിക്കും ആ ആത്മഹത്യാക്കിളി...!

ഇന്നത്തെ പ്രണയമെല്ലാം ചിറകുകളരിഞ്ഞല്ലെ അവസാനം...!!
മരണവുമില്ല ജീവിതവുമില്ല...!!!
 ഇന്ന്.......
പാതിമുളച്ച ചിറകുകൾ
കെട്ടിവരിഞ്ഞത്,
താലിച്ചരടുകൊണ്ടാണ്....
ഒരുവേളയേറെയാസ്വദികുന്നുഞാൻ
ബന്ധുരമാം ബന്ധനം...



*കൈതപ്രത്തിൻെറ ആത്മാഹത്ത്യക്കിളിയുടെ ചിറകുകൾ എന്ന കവിതയിലെ പരാമർശ്ശം.

No comments:

Post a Comment

എൻെറ പരിഭവങ്ങള്‍ ....
ജീവിത അനുഭവങ്ങൾ ഊതികാച്ചിയെടുത്തവയൊന്നുമല്ല...
അനുഭവങ്ങളുടെ, നിഴലായ് തോന്നിയേക്കാം.....
പ്രതികരണങ്ങൾക്ക് നന്ദി ....